---
title: "കണ്ണൂർ ഐഡിബിഐ ബാങ്ക് ജീവനക്കാരൻ എളയാവൂർ ബാങ്കിന് സമീപം വാഹനാപകടത്തിൽ മരിച്ചു"
english_title: "Died in a car accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33832/Died in a car accident"
published_at: "2022-03-25T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d66854f565_IMG-20220325-WA0061.jpg"
keywords: []
---

# കണ്ണൂർ ഐഡിബിഐ ബാങ്ക് ജീവനക്കാരൻ എളയാവൂർ ബാങ്കിന് സമീപം വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** കണ്ണൂർ ഐഡിബിഐ ബാങ്ക് ജീവനക്കാരൻ എളയാവൂർ ബാങ്കിന് സമീപം വാഹനാപകടത്തിൽ മരിച്ചു. മുണ്ടേരിപടന്നോട് ഏച്ചൂർ കോട്ടം റോഡിൽ മലയൻ ചാൽ ഹൗസിൽ എം.സി.ബിജുവാണ് മരിച്ചത്.

## Article Content

കണ്ണൂർ ഐഡിബിഐ ബാങ്ക് ജീവനക്കാരൻ എളയാവൂർ ബാങ്കിന് സമീപം വാഹനാപകടത്തിൽ മരിച്ചു. മുണ്ടേരിപടന്നോട് ഏച്ചൂർ കോട്ടം റോഡിൽ മലയൻ ചാൽ ഹൗസിൽ എം.സി.ബിജുവാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 9 ഓടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം. ബൈക്കിൽ ഒരു കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു.

നാട്ടുകാർ കണ്ണുർ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി. പരിശോധനയടക്കം ഇന്ന് നടക്കും.

മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാലകൃഷ്ണൻ - രമണി ദമ്പതികളുടെ മകനാണ് ജിതിന യാണ് ഭാര്യ.ആത്മിക, അലംകൃത. എന്നിവർ മക്കളാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33832/Died in a car accident)